മഴയിൽ കുതിർന്ന്​ ഓണം^ബക്രീദ് തെരുവോരകച്ചവടം

മഴയിൽ കുതിർന്ന് ഓണം-ബക്രീദ് തെരുവോരകച്ചവടം കൊയിലാണ്ടി: തുടർച്ചയായി പെയ്യുന്ന മഴ ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായുള്ള തെരുവുകച്ചവടത്തെ പ്രതിസന്ധിയിലാക്കി. നല്ല കച്ചവടം നടക്കേണ്ട സമയമാണിത്. എന്നാൽ, മഴ കനത്തതോടെ വിൽപന കുറഞ്ഞു. അതിനുപുറമെ വസ്തുക്കൾക്ക് കേടുവരുകയും ചെയ്യുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങൾ, മറ്റു തുണിത്തരങ്ങൾ, ചെരിപ്പുകൾ, പൂക്കൾ തുടങ്ങിയവയാണ് തെരുവോരത്തെ പ്രധാന കച്ചവടം. മഴ മാറി നിൽക്കുമ്പോൾ സാധനങ്ങൾ പുറത്തിടുമെങ്കിലും മഴയുടെ വരവ് പെട്ടെന്നാകും. അതിനിടെ മഴ തട്ടികേടുവരുകയും ചെയ്യും. കുറച്ചു ദിവസമായി ഇതേ അവസ്ഥയാണ്. ആഘോഷക്കാലം ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾെപ്പടെ നിരവധിപേർ തെരുവ് കച്ചവടത്തിന് എത്തിയിട്ടുണ്ട്. മഴ മാറി നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.