പി.കെ. മൊയ്തീൻ നിസ്വാർഥ സോഷ്യലിസ്റ്റുകളുടെ പ്രതീകം --വി. കുഞ്ഞാലി മേപ്പയൂർ: ജനാധിപത്യ പ്രസ്ഥാനങ്ങൾ വർഗീയ ഫാഷിസ്റ്റുകളുടെ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പി.കെ. മൊയ്തീനെ പോലുള്ള പഴയകാല സോഷ്യലിസ്റ്റ് നേതാക്കന്മാരുടെ അനുസ്മരണങ്ങൾ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെ പാഠശാലകളായി തീരുകയാണെന്ന് ജനതാദൾ -യു സംസ്ഥാന ജന. സെക്രട്ടറി വി. കുഞ്ഞാലി. പി.കെ. മൊയ്തീെൻറ 25ാം ചരമവാർഷികത്തിെൻറ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണ ചടങ്ങ് വിവിധ ചേരികളിലായുള്ള ജില്ലയിലെ സോഷ്യലിസ്റ്റുകളുടെ സംഗമവേദി കൂടിയായി. ജനതാദൾ -യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ശങ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. മൊയ്തീൻ സ്മാരക ചാരിറ്റബ്ൾ ട്രസ്റ്റിെൻറ പ്രഖ്യാപനം അഡ്വ. എം.കെ. പ്രേംനാഥ് നിർവഹിച്ചു. എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, കെ.കെ. രാഘവൻ, എം. വേണുഗോപാലക്കുറുപ്പ്, കെ. ലോഹ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, രാമചന്ദ്രൻ കുയ്യണ്ടി, കെ.ടി. രാജൻ, കെ.വി. ദിവാകരൻ, സി.പി. അബ്ദുല്ല, ഇ. കുഞ്ഞിക്കണ്ണൻ, കൊളക്കണ്ടി ബാബു, കെ. സജീവൻ, അഡ്വ. ഇ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.