ആരോഗ്യമന്ത്രിയെ പുറത്താക്കണം -വെൽഫെയർ പാർട്ടി കോഴിക്കോട്: പാവപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽപ്രവേശനത്തിന് അവസരം ഇല്ലാതാക്കി സ്വകാര്യ മാനേജ്മെൻറുകളുമായി ഒത്തുകളിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സി. യോഗം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മാറിമാറി ഭരിച്ച ഇടത്-വലത് സർക്കാറുകളുടെ മുതലാളിത്ത പ്രീണന നയമാണ് മെഡിക്കൽ വിദ്യാഭ്യാസരംഗത്തുണ്ടായ അരക്ഷിതാവസ്ഥക്ക് കാരണം. സ്വകാര്യ മാനേജ്മെൻറുകളുമായുള്ള സർക്കാറിെൻറ ഒത്തുകളിക്കെതിരെ വെൽഫെയർ പാർട്ടി പ്രക്ഷോഭം ആരംഭിക്കും. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.