മുക്കം: ബസ്സ്റ്റാൻഡിന് സമീപമായി ഒരുക്കിയ കുടുംബശ്രീ ചന്തകളിൽ ജനത്തിരക്കേറുന്നു. ആന തക്കാളിയും, കൊടപ്പനയിൽ നിന്നെടുത്ത പനമ്പൊടിയും, പാൽപായസവുമൊക്കെ ഒരുക്കിയ പവിലിയൻ ശ്രദ്ധയുണർത്തുന്നു. നിർമാല വള, മോതിരം, മാല തുടങ്ങിയവ ചന്തയിൽ വാങ്ങാനെത്തുന്നവർ നിരവധിയാണ്. നൂറ് രൂപ മുതൽ 300 രൂപയാണ് വിവിധ കാറ്റഗറിയിലെ വിലനിലവാരം. വിവിധയിനം അച്ചാറുകൾ, പുട്ടുപൊടികൾ, നാടൻ നെല്ലിെൻറ അവിൽ, ചിരട്ടകളിൽ തീർത്ത അടുക്കള ഉപകരണങ്ങൾ, കുടിൽ വ്യവസായത്തിലൂടെ നിർമിച്ച മൺകലങ്ങൾ, ചൂടി, തുണി എന്നിവകൊണ്ടുനിർമിച്ച ചട്ടികൾ, മരചട്ടകങ്ങൾ, കോട്ടൻ സാരികൾ, കൂവ, മഞ്ഞൾ പൊടികൾ, ചക്കിലാട്ടിയ എള്ളെണ്ണ, നവര നെല്ലരി, മുളയരി, വിവിധയിനം രുചിയേറും പലഹാരങ്ങളടക്കം വൈവിധ്യങ്ങളായ സാധനങ്ങളാണ് നൂറ്റിപതിനഞ്ച് കുടുംബശ്രീ യൂനിറ്റുകൾ മേളയിലെത്തിച്ചത്. മാമ്പറ്റ അക്ഷയ യൂനിറ്റിെൻറ നേതൃത്വത്തിലുള്ള വിവിധയിനം ചെടികളുമുണ്ട്. റമ്പൂട്ടാൻ, കുള്ളൻ തെങ്ങിൻ തൈകൾ, മാവിൻതൈകൾ തുടങ്ങിയവ കുറഞ്ഞ വിലയിൽ ലഭിക്കുന്നുണ്ട്. ചന്ത ഈ മാസം 31ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.