നന്മ ഉൾക്കൊള്ളുന്ന ജനപ്രതിനിധികളെ കിട്ടിയത് കോഴിക്കോട്ടുകാരുടെ പുണ്യം -മന്ത്രി കെ.ടി. ജലീൽ കോഴിക്കോട്: നാടിെൻറ നന്മ ഉൾക്കൊള്ളുന്ന ജനപ്രതിനിധികളെ കിട്ടിയതാണ് കോഴിക്കോട്ടുകാരുടെ പുണ്യമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്തെ മികച്ച ജില്ലപഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബാബു പറശ്ശേരിയെ ആദരിക്കാൻ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ (കെ.ജി.പി.എ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന പദ്ധതികളെക്കുറിച്ച് ചിന്തിക്കുകയും അതിന് പ്രായോഗികരൂപം നൽകുകയും ചെയ്യുന്നവരാണ് മികച്ച ഭരണാധികാരികളെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.പി.എ ജില്ല പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. ബാബു പറശ്ശേരിക്ക് കെ.ടി. ജലീൽ ഉപഹാരം നൽകി. പ്രദീപ്കുമാർ എം.എൽ.എ, എ.കെ. ശശീന്ദ്രൻ എം.എൽ.എ, സി. മുരളീധരൻ, ഉമ്മർ പാണ്ടികശാല, വി. കുഞ്ഞാലി, സി.എച്ച്. ബാലകൃഷ്ണൻ, ബേബിവാസൻ എന്നിവർ സംസാരിച്ചു. കെ.ജി.പി.എ ജില്ല സെക്രട്ടറി അന്നമ്മ ജോർജ് സ്വാഗതവും എ.ടി. അയ്യൂബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.