മത്സ്യകൃഷി ആരംഭിച്ചു

ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ 21ാം വാർഡിലെ പൊറ്റശ്ശേരി മൊടമുണ്ടിയിൽ അമ്പത് സ​െൻറ് വിസ്തൃതിയുള്ള ക്വാറിക്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകിയ കട്ല, രോഹു തുടങ്ങിയ രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചത്. ഗ്രാമീണ മത്സ്യകൃഷി പ്രോത്സാഹനത്തി​െൻറ ഭാഗമായാണ് കുളത്തിൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കൗൺസിലർ എ. ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുറഹ്മാൻ, രജനി തച്ചമ്പറ്റ കണ്ടിയിൽ, മൊടമുണ്ടിയിൽ ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.