വാഹനപരിശോധന: 578 നിയമലംഘനങ്ങൾ; 4.18 ലക്ഷം പിഴ

കോഴിക്കോട്: നഗരത്തിൽ വാഹനപരിശോധന ശക്തമാക്കി മോട്ടോർവാഹന വകുപ്പ്. കഴിഞ്ഞ 19 മുതൽ 24 വരെ മോട്ടോർ വാഹന പരിശോധനയിൽ ആകെ 578 നിയമലംഘനങ്ങൾ കണ്ടെത്തുകയും 4,18,700 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. സ്പീഡ് ഗേവണർ ഉപയോഗിക്കാത്ത 12 കേസും നികുതി അടക്കാത്ത അഞ്ച് കേസും എയർഫോൺ ഉപയോഗിച്ച 13 കേസും വാഹനത്തി​െൻറ ഘടനയിൽ മാറ്റംവരുത്തിയ 31 കേസും കണ്ടെത്തി. കൂടാതെ, റോഡ് നിയമങ്ങളും സിഗ്നലുകളും അനുസരിക്കാത്ത 197 കേസും കണ്ടെത്തി പിഴ ഈടാക്കി. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 17 കേസിലും വാഹനങ്ങളിൽ ഓവർലോഡ് കയറ്റിയ 12 കേസിലും 29 വാഹനാപകടങ്ങളിലും മറ്റു നിയമലംഘനങ്ങളിൽനിന്നായി അഞ്ചു കേസിലും ഉൾപ്പെടെ 63 ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. മഴക്കാലമായതോടെ അപകടങ്ങൾ വർധിക്കുന്നത് പതിവാകുകയും ഓണം-ബക്രീദ് ആഘോഷങ്ങൾ അടുത്തതോടെ നഗരത്തിൽ തിരക്ക് വർധിക്കുകയും ചെയ്യുന്നതിനാലാണ് മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.