മുക്കം: തിങ്കളാഴ്ച രാത്രിയിലെ ശക്തമായ മഴയിൽ വീട്ടുമുറ്റത്തിെൻറ മതിൽ കെട്ടിടിഞ്ഞ് അപകടഭീഷണിയായി. പെരുമ്പടപ്പ് ഇരൂൾ കുന്നുമ്മൽ സന്തോഷിെൻറ മുറ്റത്തിെൻറ മൂന്നര മീറ്റർ ഉയരമുള്ള മതിൽ കെട്ടാണ് കനത്ത മഴയിൽ തകർന്നത്. ഏബിൾ ഇൻറർനാഷനൽ ഗ്രൂപ് ജനഹിതം തേടുന്നു മുക്കം: ഖത്തർ, സൗദി, യു.എ.ഇ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലായി ബിസിനസ്ശൃംഖലയുള്ള ഏബിൾ ഇൻറർനാഷനൽ ഗ്രൂപ്പ് കക്കാടംപൊയിൽ കേന്ദ്രീകരിച്ച് തുടങ്ങാൻ പോകുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് ജനഹിതം അറിയാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു, മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത കമ്പനികളുമായി സഹകരിച്ച് അമ്യൂസ്മെൻറ് പാർക്ക്, റിസോർട്ട്, ലക്ഷ്വറി ഹോട്ടൽ തുടങ്ങിയ പ്രോജക്ടുകളാണ് ആരംഭിക്കുന്നത്. കക്കാടംപൊയിലിൽ ആരംഭിച്ച വാട്ടർ തീം പാർക്കിനെതിരെയുള്ള സമരത്തിെൻറ വെളിച്ചത്തിലാണ് നാട്ടുകാരുടെ അഭിപ്രായമറിയാൻ കമ്പനി ആഗ്രഹിക്കുന്നത്. അഷ്റഫ് കണിയാത്ത്, ബഷീർ തുവാരിക്കൽ, മുനീർ എക്കോടൻ, സജി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൻ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.