ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗികബന്ധം: ക്രിമിനൽ കുറ്റമാക്കുന്നത്​ വിവാഹബന്ധം തകർക്കുമെന്ന്​ സർക്കാർ

ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കുന്നത് വിവാഹബന്ധം അസ്ഥിരപ്പെടാനും തകരാനും ഇടയാക്കുമെന്ന് കേന്ദ്ര സർക്കാർ. മാത്രമല്ല, ഇത് ക്രിമിനൽ കുറ്റമാക്കിയാൽ ഭർത്താക്കന്മാർക്കെതിരെ ദുരുപയോഗത്തിന് ഇടയാക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു. ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന ഹരജി പരിഗണിക്കവേ, ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ കോടതി നിർേദശിച്ചിരുന്നു. ഇപ്പോൾതന്നെ ശിക്ഷ നിയമത്തിലെ 498എ (ഭർത്താവി​െൻറയും ഭർതൃവീട്ടുകാരുടെയും പീഡനം തടയൽ നിയമം) ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി സുപ്രീംകോടതിയും വിവിധ ഹൈകോടതികളും നിരീക്ഷിച്ച കാര്യവും സർക്കാർ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.