തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രവേശനപരീക്ഷ കമീഷണർ നടത്തുന്ന സ്പോട്ട് അഡ്മിഷന് സമയക്രമമായി. തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളജ് കാമ്പസിലെ പഴയ ഒാഡിറ്റോറിയത്തിലാണ് സ്േപാട്ട് അഡ്മിഷൻ നടക്കുക. റാങ്ക്പട്ടികയിൽ ഒന്നു മുതൽ 4000 വരെ റാങ്കുള്ളവർ രാവിലെ ഒമ്പതിന് ഹാജരാകണം. റാങ്ക് പട്ടികയിൽ 4001 മുതൽ 8000 വരെയുള്ളവർ ഉച്ചക്ക് രണ്ടിനും. റാങ്ക് പട്ടികയിൽ 8000 മുതൽ 25,600 വരെയുള്ളവർ വ്യാഴാഴ്ച രാവിലെ ഒമ്പതിനും 25,600 ന് മുകളിലുള്ളവർ ഉച്ചക്ക് രണ്ടിനുമാണ് ഹാജരാേകണ്ടത്. കേരളത്തിന് പുറത്തുള്ളവർക്കായി നീക്കിവെച്ച സീറ്റുകളിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം ബുധനാഴ്ച രാവിലെ ഒമ്പതിന് മുമ്പ് റിപ്പോർട്ട് ചെയ്യണമെന്നും പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.