മുക്കം: മുക്കം പുതിയ ബസ്സ്റ്റാൻഡ് സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി. ഇതോടെ ആവശ്യത്തിന് സൗകര്യമില്ലാതെ ബസുകൾ കയറിയിറങ്ങാൻ ബുദ്ധിമുട്ടുന്നു. പലരും ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി കാറും ബൈക്കും നിർത്തിയിടുന്നത് അരിക്കോട്, ചെറുവാടി ബസുകൾ നിർത്തുന്ന ഭാഗത്താണ്. നിർത്തിയിട്ട വാഹനങ്ങളിലെ ഉടമകളുമായി ബസ് ജീവനക്കാർ വാക്കേറ്റവും ൈകയാങ്കളിയും പതിവു കാഴ്ചയാണ്. തലങ്ങും വിലങ്ങും സ്വകാര്യ വാഹനങ്ങൾ കൂട്ടമായി നിർത്തിയിടുന്നത് ബസ്സ്റ്റാൻഡിലെ കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്. പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുക്കം നഗരസഭയുടെ ട്രാഫിക് പരിഷ്കരണത്തിെൻറ ഭാഗമായാണ് ചെറുവാടി, കൊടിയത്തൂർ ഭാഗത്തേക്ക് പോകേണ്ട ബസുകൾക്ക് പുതിയ സ്റ്റാൻഡിൽ സൗകര്യമൊരുക്കിയത്. ട്രാഫിക് പരിഷ്കരണ നിയമബോർഡുകൾ പോലും ഇതിനകം അപ്രത്യക്ഷമായി. വാഹനങ്ങളുടെ അനധികൃത പാർക്കിങ് കാരണം പലപ്പോഴും ഈ റോഡിൽ ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ പെരുന്നാളിെൻറയും ഓണത്തിെൻറയും വൻ തിരക്കനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ നഗരത്തിലെ അനധികൃത പാർക്കിങ് തലവേദനയാകുമെന്നാണ് വിലയിരുത്തുന്നത്. പൊലീസുകാരുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.