വികസനമെത്തിക്കുന്നതിൽ രാഷ്ട്രീയം മറക്കണം -രമേശ് ചെന്നിത്തല കൊടുവള്ളി: നാട്ടിൽ വികസനമെത്തിക്കുന്നതിൽ രാഷ്ട്രീയം മറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 80 ലക്ഷം രൂപ െചലവിൽ രണ്ട് നിലകളിലായി നിർമിച്ച ഓഫിസ് കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്രദേശങ്ങളിൽ വികസ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിൽ ത്രിതല പഞ്ചായത്തുകളുടെ പങ്ക് വലുതാണ്. ഓഫിസ് പ്രവർത്തനം കാര്യക്ഷമമായാലേ ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട് ഓഫിസ് ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.ടി. വനജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് യു.പി. നഫീസ, ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ കെ.കെ. ജബ്ബാർ, വി.എം. മനോജ്, ശ്രീജ സത്യൻ, നസീമ ജമാലുദ്ദീൻ, എം.എസ്. മുഹമ്മദ്, രവി ആവിലോറ, വി.കെ. ചോയിക്കുട്ടി, പി.സി. അബൂബക്കർ, കെ.കെ. അബ്ദുറഹിമാൻ ഹാജി, മംഗലങ്ങാട്ട് മുഹമ്മദ്, കെ.കെ. അബ്ദുറഹിമാൻ, എൻ.കെ. അബൂബക്കർ, ടി.എം. രാധാകൃഷണൻ, സി. പോക്കർ, വി.കെ. അബ്ദുറഹിമാൻ, എം.എം. വിജയകുമാർ, റഹ്മത്ത് കോന്നാലിൽ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ സ്വാഗതവും സെക്രട്ടറി പി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.