കൊടിയത്തൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിലെ ചെറുകുളത്തൂർ മാതൃകയിൽ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സമ്പൂർണ നേത്രദാന ഗ്രാമമാവാനൊരുങ്ങുന്നു. പന്നിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന യുവജനസംഘം ലൈബ്രറിയുടെ നേതൃത്വത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിെൻറ ഭാഗമായി ലൈബ്രറിയിലെ മുഴുവൻ മെംബർമാരും നേത്രദാനസമ്മതപത്രം കൈമാറി. കൊടിയത്തൂർ പഞ്ചായത്തിലെ എട്ട്, ഒമ്പത്, മൂന്ന് വാർഡുകൾ ഉൾെക്കാള്ളുന്ന പ്രദേശമാണ് പന്നിക്കോട്. ഇവിടത്തെ 4000 ത്തോളം കുടുംബങ്ങളെ നേത്രദാനത്തിെൻറ മാഹാത്മ്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാവും അടുത്തഘട്ടത്തിൽ നടത്തുക. ഇതിനായി ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. നേത്രദാന പക്ഷാചരണത്തിെൻറ ഭാഗമായി ഇന്നലെ പന്നിക്കോട് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലലൈബ്രറി കൗൺസിൽ എക്സി.മെംബർ വി.എം. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് സി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. നേത്രദാന സമ്മതപത്രം ഡോ. സുഗതകുമാരി ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ നേതൃത്വം നൽകി. സ്വപ്ന വിശ്വനാഥ്, ഷിജി പരപ്പിൽ, ഇ.ബി. പന്നിക്കോട്, ചന്ദ്രൻ കവിലട തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.