മുൻ പഞ്ചായത്തംഗങ്ങൾക്ക് പെൻഷന് നടപടിയായില്ല

തിരുവമ്പാടി: മുൻ ഗ്രാമപഞ്ചായത്തംഗങ്ങൾക്കുളള പെൻഷൻ പദ്ധതി നടപ്പായില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ് മുൻ പഞ്ചായത്തംഗങ്ങൾക്ക് പെൻഷൻ നൽകാൻ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ മുന്നോടിയായി 2014 ൽ മുൻ പഞ്ചായത്തംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം മുൻ പഞ്ചായത്തംഗങ്ങളിൽ നിന്ന് പെൻഷനുള്ള അപേക്ഷയും സ്വീകരിച്ചിരുന്നു. അപേക്ഷ നൽകി ഒരു വർഷമായിട്ടും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല. പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റ് ധർണ ഉൾപ്പെടെ നിരവധി സമരങ്ങൾ മുൻ പഞ്ചായത്തംഗങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ഇവർക്ക് സർക്കാർ പെൻഷൻ പദ്ധതി ആവിഷ്കരിച്ചത്. ജോളി മാത്യുവിനെ ആദരിച്ചു തിരുവമ്പാടി: സംസ്ഥാന സർക്കാറി​െൻറ മികച്ച കാർഷിക ക്ലബ് കൺവീനർക്കുള്ള പുരസ്‌കാരം നേടിയ സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ അധ്യാപകൻ ജോളി മാത്യുവിനെ വിദ്യാർഥികളും അധ്യാപകരും ആദരിച്ചു. ജോർജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. അബ്രഹാം വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ടോമി കൊന്നക്കൽ, ബോസ് ജേക്കബ്, പി. സുഭാഷ്, കൃഷി ഓഫിസർ പി. പ്രകാശ്, പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ടി.ജെ. സണ്ണി എന്നിവർ സംസാരിച്ചു. സ്‌കൂളിൽ ഓണസദ്യയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.