സർക്കാർ ജീവനക്കാർ ആത്മാർഥത കാണിക്കണം -പന്ന്യൻ രവീന്ദ്രൻ കോഴിക്കോട്: വിവിധ ആവശ്യങ്ങളുമായി സർക്കാർ ഒാഫിസുകളിലെത്തുന്ന ജനങ്ങളോട് നല്ല രീതിയിൽ പെരുമാറാനും അവരുെട ആവശ്യങ്ങൾ ശരിയാക്കാനും സർക്കാർ ജീവനക്കാർ ആത്മാർഥത കാണിക്കണമെന്ന് സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന നേതാവും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായിരുന്ന എസ്. ശാന്തമ്മ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാധീനമുള്ളവർക്ക് മാത്രം ആവശ്യങ്ങൾ പെെട്ടന്ന് നിറവേറ്റിക്കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. സർക്കാർ ജോലിയെന്നത് ജനസേവനംകൂടിയാണ്. സാധാരണക്കാരൻ ഒരു ഫയലുമായി സർക്കാർ ഒാഫിസുകളിലെത്തുേമ്പാൾ അത് എങ്ങനെ മാറ്റിെവക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. ഇത്തരം സമീപനങ്ങൾ മാറണം. എസ്. ശാന്തമ്മ തെൻറ ജോലിയിലും മറ്റു കാര്യങ്ങളിലും കാണിച്ച പ്രവർത്തനങ്ങൾ സർക്കാർ ജീവനക്കാർക്ക് വലിയ മാതൃകയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്്, സി.എൻ. ചന്ദ്രൻ, പി. ഗവാസ്, െഎ.വി. ശശാങ്കൻ, കെ.പി. രമാദേവി, ടി.പി. മമ്മു മാസ്റ്റർ, നീതു എസ്. കുമാർ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി ജന. സെക്രട്ടറി ഏ.കെ. സിദ്ധാർഥൻ സ്വാഗതവും സി.പി. സദാനന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.