ഓണാഘോഷം ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ടൂറിസം വകുപ്പി​െൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഓണം വാരാഘോഷത്തി​െൻറ ലോഗോ സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി. ജനിൽകുമാർ, ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ മുസാഫിർ അഹമ്മദ്, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ്.കെ. സജീഷ് എന്നിവർ പങ്കെടുത്തു. ഭൂരേഖ കമ്പ്യൂട്ടർവത്കരണം: ക്യാമ്പുകൾ ഓണാവധി കഴിഞ്ഞ് കോഴിക്കോട്: ഭൂരേഖ കമ്പ്യൂട്ടർവത്കരണവുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ഇനി ഓണാവധി കഴിഞ്ഞശേഷമേ ഉണ്ടാകൂവെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു. പരാതികൾക്ക് പരിഹാരം കണ്ടശേഷമേ ക്യാമ്പുകൾ പുനരാരംഭിക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.