ഇൗ ദൃശ്യങ്ങൾ വെറും കാഴ്​ചകളല്ല

കോഴിക്കോട്: തൊലി പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്തേക്ക് വരുന്നത്, കടലുണ്ടി ട്രെയിൻ അപകടം, വാഹനമിടിച്ച് ചത്ത പട്ടിക്കുഞ്ഞിനെ നോക്കി പട്ടി വിലപിക്കുന്നത്, നികുതി വെട്ടിച്ചുള്ള കോഴിക്കടത്ത്, മിഠായിത്തെരുവ് തീപിടിത്തം, തെരുവിൽ കഴിയുന്നവരുടെ ദുരവസ്ഥ തുടങ്ങി ഒരുപിടി കാഴ്ചകൾ. ചാനൽ കാമറാമാന്മാരുടെ 'റെക്കോഡിങ്' വാർത്താദൃശ്യ പ്രദർശനമാണ് കാണികളെ വ്യത്യസ്ത കാഴ്ചകളിലേക്ക് കൈപിടിക്കുന്നത്. മദമിളകിയ ആന ആളെ ചവിട്ടിക്കൊല്ലുന്ന ഭയപ്പെടുത്തുന്ന കാഴ്ചയും മദ്യലഹരിയിൽ റോഡരികിൽ വീണുകിടക്കുന്ന അമ്മയുടെ മുലപ്പാലിന് കേഴുന്ന പിേഞ്ചാമനയുടെ ദൃശ്യവും ഇൗറനണിയിക്കും. കെ.പി. കേശവമേനോൻ ഹാളിൽ തുടങ്ങിയ പ്രദർശനം സംഗീതസംവിധായകൻ എം. ജയചന്ദ്രൻ ഉദ്ഘാടനം െചയ്തു. ചാനൽചർച്ചകളിൽ ചിലർ ന്യായാധിപന്മാരാവുന്നതും കുറ്റകൃത്യങ്ങൾ മാത്രം കോർത്തിണക്കിയുള്ള വാർത്തകളും ചിലർക്കെങ്കിലും അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു. കാമറയുടെ ആങ്കിളാണ് വാർത്തയുടെ രാഷ്ട്രീയമെന്നും കാമറയുടെ ആങ്കിൾ ജനങ്ങൾക്കുവേണ്ടിയാകണമെന്നും ചടങ്ങിൽ മുഖ്യാതിഥിയായ നടൻ ജോയ് മാത്യു പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. കോസ്മോസ് സ്പോർട്സ് ചെയർമാൻ എ.കെ. ഫൈസൽ, എം.കെ. പ്രേംനാഥ്, സജീഷ്കുമാര്‍ തറയിൽ തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എൻ. രാജേഷ് സ്വാഗതവും വ്യാസ് പി. റാം നന്ദിയും പറഞ്ഞു. മനോരമ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ അയ്യപ്പദാസ്, മീഡിയവണ്‍ ഇന്‍പുട്ട് എഡിറ്റര്‍ ആർ. സുഭാഷ്, ഏഷ്യാനെറ്റ് ചീഫ് കാമറാമാന്‍ എന്‍.വി. വിനോദ് കുമാര്‍ തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിച്ചു. കെ.പി. രമേഷ് മോഡറേറ്ററായിരുന്നു. കോഴിക്കോട് ജോലി ചെയ്യുന്ന വിവിധ ചാനലുകളിലെ കാമറാമാന്മാർ പകർത്തിയ നൂറോളം ദൃശ്യങ്ങളാണുള്ളത്. കാലിക്കറ്റ് പ്രസ് ക്ലബും വിഡിയോ ജേണലിസ്റ്റ് ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 10ന് വാർത്താദൃശ്യ പ്രദർശനം, 11.30ന് പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പനുമായി സംവാദം, ഉച്ചക്ക് ഒരുമണിക്ക് അവാർഡുദാനം, രണ്ടുമുതൽ വാർത്താദൃശ്യ പ്രദർശനം, രാത്രി ഏഴിന് സമാപന സമ്മേളനം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.