വിലക്കയറ്റം: ആശ്വാസമായി ഓണച്ചന്തകൾ സജീവം

കോഴിക്കോട്: ഉത്സവകാലത്ത് കുതിച്ചുയരുന്ന വിലക്കയറ്റത്തെ പിടിച്ചുനിർത്തി, സാധാരണക്കാർക്ക് ആശ്വാസംപകരാൻ നഗരത്തിൽ ഓണം-ബക്രീദ് ചന്തകൾ സജീവമായി. സർക്കാർ സംരംഭങ്ങളായ സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയവയുടെ കീഴിലാണിത്. ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ 20ന് തുടങ്ങിയ സപ്ലൈകോയുടെ ഓണം-ബക്രീദ് വിപണിയിൽ ജനത്തിരക്കേറുകയാണ്. ദിവസവും നാലു ലക്ഷത്തി​െൻറ കച്ചവടം ഇവിടെ നടക്കുന്നുണ്ട്. ഇതുവരെ അരക്കോടിയോളം രൂപയുടെ കച്ചവടം നടന്നു. കാർഡുടമകൾക്ക് പലവ്യഞ്ജനങ്ങൾ 19 മുതൽ 45 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. കാർഡില്ലാത്തവർക്കും പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിലാണ് സാധനങ്ങൾ നൽകുന്നത്. എ.എ.വൈ വിഭാഗക്കാർക്ക് അരിയും ചായപ്പൊടിയും ഉൾപ്പെടുന്ന സൗജന്യ ഓണക്കിറ്റ് ലഭിക്കും. ഇവിടത്തെ തിരക്ക് നിയന്ത്രണാതീതമായതിനെത്തുടർന്ന് മൂന്ന് കമ്പ്യൂട്ടർ ബില്ലിങ് കൗണ്ടറുകൾ തുടങ്ങിയിട്ടുണ്ട്. താലൂക്ക്തലങ്ങളിലും സപ്ലൈകോ ചന്തകൾ തുടങ്ങിയിട്ടുണ്ട്. കൺസ്യൂമർഫെഡി​െൻറ കീഴിൽ ജില്ലയിലാകെ 275 ഓണച്ചന്തകളാണ് തുടങ്ങുന്നത്. ഇതി​െൻറ ജില്ലാവിപണി പാവമണി റോഡിലെ അനുഗ്രഹ് ആർക്കേഡ് ബിൽഡിങ്ങിൽ തിങ്കളാഴ്ച തുടങ്ങി. ജയ, കുറുവ അരി-25, കുത്തരി-24, പച്ചരി-23, പഞ്ചസാര-22, വെളിച്ചെണ്ണ (ഒരു ലിറ്റർ)-90, ചെറുപയർ-66, കടല-43, ഉഴ‍ുന്ന്-66, വൻപയർ-45, തുവരപ്പരിപ്പ്-65, മുളക്-56, മല്ലി-74 എന്നിങ്ങനെയാണ് ഇവിടത്തെ സബ്സിഡി നിരക്ക്. സമ്മാനപദ്ധതികളും ഓണപ്പായസ കിറ്റ്, ഓണസദ്യയൊരുക്കാൻ ജൈവപച്ചക്കറി എന്നിവയും പലയിടത്തും ഒരുക്കിയിട്ടുണ്ട്. വിലക്കയറ്റത്തിൽനിന്ന് വലിയ ആശ്വാസമാകുമെന്നതിനു പുറമേ, മഴക്കാലത്ത് തെരുവുകച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോഴുണ്ടാകുന്ന പ്രയാസം മറികടക്കാനും നന്നായി സജ്ജീകരിച്ച ഇത്തരം മേളകളിലൂടെ ഉപഭോക്താക്കൾക്ക് കഴിയുന്നു. സർക്കാർ സംരംഭങ്ങൾ കൂടാതെ വൻകിട ഷോപ്പിങ് മാളുകളും ഓണം വിപണിയെന്ന പേരിൽ പ്രത്യേകം സജ്ജീകരിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്. ഓണത്തി​െൻറ തലേ ദിവസമാണ് പല മേളകളും സമാപിക്കുക. വിലവിവരം കുറുവ അരി-25, മട്ട അരി-24, പച്ചരി-23, ചെറുപയർ-66, വൻകടല-33, വൻപയർ-45, തുവരപ്പരിപ്പ്-65, പഞ്ചസാര-22, ഉഴുന്നുപരിപ്പ്-66, വറ്റൽമുളക്-56, മല്ലി-74, വെളിച്ചെണ്ണ (അര ലി.)-46 എന്നിങ്ങനെയാണ് സപ്ലൈകോയിലെ വിലവിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.