കേരളത്തിലെ രാഷ്​ട്രീയ അക്രമങ്ങളിൽ സ്ത്രീകൾ ഇരയാവുന്നത് വർധിക്കുന്നു ^ദേശീയ വനിത കമീഷൻ അംഗം

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളിൽ സ്ത്രീകൾ ഇരയാവുന്നത് വർധിക്കുന്നു -ദേശീയ വനിത കമീഷൻ അംഗം കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളിൽ സ്ത്രീകൾ ഇരയാവുന്ന സംഭവങ്ങൾ വർധിക്കുന്നതായും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ദേശീയ വനിത കമീഷൻ അംഗം സുഷമ സാഹു പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തുനിന്ന് നിരവധി സ്ത്രീകൾ ഉപദ്രവം നേരിടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ സന്ദർശിച്ചപ്പോൾ തങ്ങൾ നേരിട്ട അക്രമങ്ങളെക്കുറിച്ച് നിരവധി പേരാണ് വിവരിച്ചത്. ഇക്കാര്യത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ വിളിപ്പിച്ചുവെങ്കിലും ഹാജരാ‍യില്ല. പല ഒഴികഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സ്ത്രീകൾക്കു നേരെയുണ്ടാവുന്ന അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടി വിശദീകരിക്കാനായി ഡി.ജി.പിയെ വീണ്ടും വിളിപ്പിക്കും. ഒരു സംസ്ഥാനത്തി​െൻറ തലവനെന്ന നിലക്ക് ഇവിടത്തെ അക്രമസംഭവങ്ങൾ ഇല്ലാതാക്കുന്നതിൽ മുഖ്യമന്ത്രി പരാജയമാണ്. അദ്ദേഹം ദുർബലനും ഭീരുവും ആണോയെന്ന് അവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽപോലും സ്ത്രീകൾ സുരക്ഷിതരല്ല. ആരെ കല്യാണം കഴിക്കണമെന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും ഇത്തരത്തിൽ ഇതരമതസ്ഥരെ വിവാഹം ചെയ്യുന്നവർക്ക് സഹായവുമായി ദേശീയ വനിത കമീഷൻ ഉണ്ടാകുമെന്നും ലവ് ജിഹാദ് വിഷയത്തിൽ അവർ വ്യക്തമാക്കി. മറ്റു മതസ്ഥരെ വിവാഹം ചെയ്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും സുഷമ സാഹു കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.