കോഴിക്കോട്: ജനാധിപത്യ രാഷ്ട്രീയ സഭയുെട ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 155ാമത് ജയന്തി ആഘോഷിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.എം. രാഘവൻ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് പി.എം. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.യു. വേലായുധൻ, മലബാർ മേഖല പട്ടികജാതി സംരക്ഷണ സമിതി ചെയർമാൻ കെ.കെ. വേലായുധൻ, ആർ. ശിവൻ, ശിവൻ പന്നിക്കോട്, ഇ.എം. അനിൽകുമാർ, ടി.ടി. കണ്ണൻ കുട്ടി, കമല പയ്യോളി, ബാബു കുരുവട്ടൂർ, ഗോപി കട്ടിപ്പാറ, കോളിക്കൽ ദേവയാനി എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി പി.ബി. ധരൻ നന്ദി പറഞ്ഞു. കോഴിക്കോട്: കേരള സാംബവർ സൊസൈറ്റിയുടെയും വനിതസമാജം ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ . സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.യു. വേലായുധൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.ബി. ശ്രീധരൻ, വനിതസമാജം ജില്ല സെക്രട്ടറി സി. സിന്ധു, കോളിക്കൽ ദേവയാനി, എം. വനജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.