കോഴിക്കോട്: നാഷനൽ ഹൈവേ ബൈപാസിൽ രാമനാട്ടുകര നിസരി ജങ്ഷൻ മുതൽ ദിൽഖുഷ് പെട്രോളിയം വരെ ബൈപാസിന് സമാന്തരമായ സർവിസ് റോഡിന് ഇരു ഭാഗങ്ങളിലും അധിവസിക്കുന്നവർക്ക് പ്രവേശനം നിഷേധിച്ച നടപടി അന്യായവും അവകാശ നിഷേധവുമാണെന്ന് ബൈപാസ് ജങ്ഷൻ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബൈപാസിൽ അഴുക്കുചാൽ നിർമിച്ച് സ്ലാബിടാതെ ബാരിക്കേഡ് സ് ഥാപിച്ചുകൊണ്ടാണ് പ്രവേശനം തടയുന്നത്. രാമനാട്ടുകര പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പി.ഡബ്ല്യു.ഡി നാഷനൽ ഹൈവേ തുടങ്ങിയവയിൽനിന്ന് അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും വാഹനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ടെന്നും അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കിൽ നിർമാണം തടയുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ സർവിസ് റോഡിലേക്കുള്ള പ്രവേശനത്തിന് അംഗീകൃത ഏജൻസി മുഖേന ഏഴുലക്ഷം രൂപ നൽകി എൻ.എച്ചിൽനിന്ന് അനുമതി വാങ്ങണമെന്നാണ് പറയുന്നത്. ഇത് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ അസ്സൻ മാനു, ജനറൽ കൺവീനർ എം. രാജൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.