വെള്ളയിൽ ഫിഷിങ് ഹാർബർ: പദ്ധതി പൂർത്തീകരിക്കാൻ തുക അനുവദിക്കണം ^എം.കെ. രാഘവൻ എം.പി

വെള്ളയിൽ ഫിഷിങ് ഹാർബർ: പദ്ധതി പൂർത്തീകരിക്കാൻ തുക അനുവദിക്കണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: വെള്ളയിൽ ഫിഷിങ് ഹാർബർ പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തി പൂർത്തീകരണത്തിനായി തെക്ക് ഭാഗത്തെ പുലിമുട്ടിന് നീളം കൂട്ടാൻ സംസ്ഥാന സർക്കാറി​െൻറ കിഫ്ബിയുടെ കീഴിൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും കത്തയച്ചു. 2012 നവംബറിൽ കേന്ദ്ര കാർഷിക മന്ത്രാലയം, കേരള മത്സ്യബന്ധന-തുറമുഖവകുപ്പുകൾ സംയുക്തമായി 39.30 കോടി രൂപ അനുവദിച്ച് സി.ഡബ്ല്യു.പി ആർ.എസ് തയാറാക്കിയ പദ്ധതി രൂപ രേഖ പ്രകാരമായിരുന്നു വെള്ളയിൽ ഫിഷിങ് ഹാർബർ പദ്ധതിയുടെ നിർമാണം. സി.ഡബ്ല്യു.പി.ആർ.എസി​െൻറ നിർേദശപ്രകാരം തെക്ക് ഭാഗത്തെ പുലിമുട്ടിന് 750 മീറ്റർ നീളമാണ് നിജപ്പെടുത്തിയിരുന്നത്. ഇതി​െൻറ പണി പൂർത്തിയാവുകയും ചെയ്തു. എന്നാൽ, തുടർ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ പുലിമുട്ട് 490 മീറ്ററിലധികം നീളത്തിൽ നിർമിക്കണമെന്നാണ് ശിപാർശ ചെയ്തിരിക്കുന്നത്. ആയതിന് ഏകദേശം 21 കോടി രൂപ നിലവിലെ നിരക്കുകൾ പ്രകാരം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പ്രസ്തുത നിർേദശത്തെക്കുറിച്ച് ആവശ്യമായ പഠനങ്ങൾ നടത്തി കിഫ്ബിയിൽ നിന്ന് വേണ്ട തുക അനുവദിച്ച് വെള്ളയിൽ ഫിഷിങ് ഹാർബർ എത്രയും പെെട്ടന്ന് യാഥാർഥ്യമാക്കണമെന്ന് എം.പി കത്തിൽ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.