കോഴിക്കോട്: അധഃസ്ഥിത വർഗത്തിെൻറ പടനായകൻ അയ്യങ്കാളിയെ അനുസ്മരിച്ച് വിവിധ പരിപാടികൾ നടന്നു. അയ്യങ്കാളിയുടെ േപാരാട്ടങ്ങൾ സ്വതന്ത്ര്യസമരത്തിെൻറ ഭാഗമായി കാണണമെന്ന് കേരള ദലിത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ ആവശ്യപ്പെട്ടു. അയ്യങ്കാളി ജന്മവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ദലിത് പീഡനങ്ങൾക്കെതിരെ െഎക്യദാർഢ്യ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. പി.കെ. രാധ, എം.െക. കണ്ണൻ, എ.ടി. ദാസൻ, എം. രമേശ് ബാബു, ദേവദാസ് കുതിരാടം, വേലായുധൻ വേട്ടാത്ത്, പി.പി. കമല, ഇ.പി. കാർത്യായനി, എൻ. ശ്രീമതി തുടങ്ങിയവർ സംസാരിച്ചു. ദലിത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.എം. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കെ.കെ. ബാലൻ, സാജിദ് നടുവണ്ണൂർ, കെ.സി. ശ്രീധരൻ, വി.പി. ആണ്ടി തുടങ്ങിയവർ സംസാരിച്ചു. ഭാരതീയ ദലിത് കോൺഗ്രസിെൻറ നേതൃത്വത്തിൽ നടന്ന പരിപാടി ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം െചയ്തു. സി.വി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, മൊയ്തീൻ, ടി.വി. സുനിൽ, കെ. മാധവി, പി.പി. സാമിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. കേരള ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. സദാനന്ദൻ ചേളന്നൂർ അധ്യക്ഷത വഹിച്ചു. കക്കോടി അയ്യങ്കാളി ചാരിറ്റബ്ൾ ട്രസ്റ്റിെൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ടി.ടി. കണ്ടൻകുട്ടി, ടി.ടി. ശിവാനന്ദൻ, കെ.പി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.