ഒാണം-ബക്രീദ്: നഗരത്തിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടപടി കോഴിക്കോട്: ഒാണം-ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് നഗരത്തിലുള്ള വാഹന ത്തിരക്ക് നിയന്ത്രിക്കാൻ സിറ്റി പൊലീസ് നടപടി തുടങ്ങി. ജില്ല ഭരണകൂടവുമായി സഹകരിച്ച് 20 ഇടത്ത് താൽക്കാലിക പാർക്കിങ് സൗകര്യം ഒരുക്കിയും ഒരാൾ മാത്രമുള്ള നാലുചക്ര വാഹനങ്ങൾ വിലക്കിയും ട്രാഫിക് നിയമലംഘനങ്ങൾ കർശനമായി തടഞ്ഞുമാണ് പരിഷ്കാരം. ആഘോഷനാളുകൾ അടുത്തതോടെ പാളയം, കല്ലായിറോഡ്, മാവൂർ റോഡ്, ബാങ്ക് റോഡ്, പാവമണി റോഡ്, രാജാജി റോഡ് എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്. റോഡരികുകൾ തെരുവ് കച്ചവടക്കാർ കൈയടക്കിയതോടെ യാത്രക്കാർ റോഡിലിറങ്ങിയാണ് നടക്കുന്നത്. ഇതോടെ വാഹനങ്ങൾ ഒച്ചിെൻറ വേഗത്തിലാണ് നീങ്ങുന്നത്. ഇത് മുൻനിർത്തിയാണ് പൊതുവാഹനങ്ങളെ ഉപയോഗപ്പെടുത്തണം എന്നതടക്കമുള്ള നിർദേശങ്ങൾ സിറ്റി പൊലീസ് മുന്നോട്ടുവെച്ചത്. നേരേത്ത മാനാഞ്ചിറ, മുതലക്കുളം, ബീച്ച് ഉൾപ്പെടെയുള്ള സ് ഥലങ്ങളിലെ റോഡരികുകളിൽ പരസ്യ ബോർഡുകൾ ഉൾപ്പെെട നീക്കി ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിരുന്നു. ഇതിെൻറ തുടർ നടപടിയായാണ് വിവിധയിടങ്ങളിൽ താൽക്കാലിക പാർക്കിങ് സൗകര്യങ്ങൾ സജ്ജമാക്കിയത്. ആളുകൾ കൂടുതൽ എത്തുേമ്പാഴുള്ള കുറ്റകൃത്യങ്ങൾ തടയാനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. എല്ലാ പ്രധാനകേന്ദ്രങ്ങളും കാമറ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നേരേത്ത 36 കാമറകളായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കിൽ കേടുവന്നവ നന്നാക്കി കാമറകളുടെ എണ്ണം 70 ആക്കിയിട്ടുണ്ട്. കൂടുതൽ തിരക്കുള്ള സമയങ്ങളിൽ നിലവിലുള്ളതിനേക്കാൾ 40 ട്രാഫിക് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. പോക്കറ്റടി, മാല പിടിച്ചുപറിക്കൽ, പൂവാലശല്യം എന്നിവ തടയുന്നതിന് 20 അംഗങ്ങളുള്ള മഫ്തി പൊലീസ് ടീമും രംഗത്തുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരം, പാളയം, മൊഫ്യൂസിൽ ബസ് സ്റ്റാൻഡുകൾ, കടപ്പുറം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. അനധികൃത പാർക്കിങ്, അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, ഹെൽമറ്റ് ഉപേയാഗിക്കാതിരിക്കൽ, ബൈക്കിൽ രണ്ടിൽകൂടുതൽ പേർ സഞ്ചരിക്കൽ ഉൾപ്പെടെയുള്ളവ കർശനമായി തടയും. കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സ് ഥലങ്ങളിലെ തെരുവ് കച്ചവടം ഒഴിപ്പിക്കും. കല്ലുത്താൻ കടവ്, പുതിയറ, വുഡ്ലാൻറ്, എം.സി.സി ഇൗസ്റ്റ്, എം.സി.സി വെസ്റ്റ്, മാങ്കാവ് ജങ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നലും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. inner box...... വാഹനപാർക്കിങ് കേന്ദ്രങ്ങൾ കരിക്കാംകുളം മലബാർ മാർക്കറ്റിങ് സൊസൈറ്റി ലാൻഡ്, ഭട്ട്റോഡ്, തോപ്പയിൽ ബീച്ച്, മാവൂർ റോഡ് ലാമിയ സിൽക്സിന് പിറകുവശം, മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂൾ, അൽസലാമ ഹോസ്പിറ്റൽ പരിസരം, വെസ്റ്റ്ഹിൽ പോളിടെക്നിക് ഗ്രൗണ്ട്, മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ട് പടിഞ്ഞാറുഭാഗം, സിവിൽസ്റ്റേഷന് സമീപം സിൽക് ഡെവലപ്മെൻറ് സെൻറർ, സ്വപ്നനഗരി, സരോവരം പാർക്കിന് സമീപം എമറാൾഡ് ഗ്രൂപ് ലാൻഡ്, അരയിടത്തുപാലം കോൺഫിഡൻറ് ഗ്രൂപ് ലാൻഡ്, മിംസ് ഹോസ്പിറ്റലിനു സമീപം കെ.ടി.സി ഗ്രൗണ്ട്, കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ട്, മാനാഞ്ചിറ ഗവ. മോഡൽ സ്കൂൾ ഗ്രൗണ്ട്, പന്നിയങ്കര ൈഫ്ലഒാവർ ബ്രിഡ്ജിന് താഴെ, മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, രണ്ടാം ഗേറ്റിന് സമീപം ചെമ്പൂട്ടി ബസാർ, റെയിൽവേ ഒാവർബ്രിഡ്ജിന് സമീപം എക്സ് സർവിസ്മെൻ ഗ്രൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.