പേരാമ്പ്ര: ജോൺ പെരുവന്താനം നയിക്കുന്ന പശ്ചിമഘട്ട രക്ഷായാത്രക്ക് പേരാമ്പ്രയിൽ സ്വീകരണം നൽകി. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകൃതി നശിപ്പിക്കുന്ന വിനാശകരമായ വികസന നയങ്ങൾക്കെതിരെ ജനങ്ങളെ ഉണർത്തുകയാണ് യാത്രാലക്ഷ്യം. പശ്ചിമഘട്ട മേഖലയിലെ വിവിധ സമരകേന്ദ്രങ്ങൾ സന്ദർശിച്ച് നടക്കുന്ന യാത്ര തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും. മുതുകാട് ഖനന വിരുദ്ധ സമര മേഖലയായ പയ്യാനിക്കോട്ട യാത്രാ അംഗങ്ങൾ സന്ദർശിച്ചു. മുതുകാട് അങ്ങാടിയിൽ നടന്ന സ്വീകരണത്തിൽ ജാഥാ വൈസ് ക്യാപ്റ്റൻ ടി.എം. സത്യൻ, എം.പി. കുഞ്ഞിക്കണാരൻ, പത്മനാഭൻ കടിയങ്ങാട്, വർഗീസ് കോലത്തുവീട്ടിൽ എന്നിവർ സംസാരിച്ചു. പേരാമ്പ്രയിലെ സ്വീകരണത്തിൽ ഡോ. കെ.എൻ. അജോയ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. എം.പി. കുഞ്ഞിക്കണാരൻ അധ്യക്ഷത വഹിച്ചു. ജോൺ പെരുവന്താനം, എസ്. ബാബുജി, ഇ.പി. അനിൽ, എം.കെ മുരളീധരൻ, ധനേഷ് കാരയാട്, അഡ്വ. പ്രദീപൻ കുതിരോട്ട്, അഡ്വ. പി.എം ഗിരീഷ്, പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. ......................... kp6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.