പേയ്യാളി: മഴവെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട തിക്കോടി മാവേലി സ്റ്റോറിനു പകരം കെട്ടിടമായില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ മാവേലി സ്റ്റോറിനായി പുതിയ കെട്ടിടം കണ്ടെത്താൻ നടത്തിയ ശ്രമം ഇതുവരെയും വിജയിച്ചില്ല. സപ്ലൈകോ നിർദേശിക്കുന്ന അളവിലുള്ള സൗകര്യപ്രദമായ കെട്ടിടം തിേക്കാടിയിലും പരിസരങ്ങളിലും ഇല്ലാത്തതാണ് കാരണം. അതേസമയം, മാവേലി സ്േറ്റാറിനുപകരം കെട്ടിടം കണ്ടെത്താനാവാത്തതിനെ തുടർന്ന് സപ്ലൈകോ ഇടപെട്ട് തിക്കോടിയിൽ പഞ്ചായത്ത് ബസാറിലെ സലഫി കെട്ടിടത്തിൽ ഒാണം-ബക്രീദ് ചന്ത തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ചന്ത ബുധനാഴ്ച രാവിലെ 9.30ന് തുടങ്ങും. സെപ്റ്റംബർ മൂന്നിന് അവസാനിക്കും. ......................... kp10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.