പൂനൂര്‍: കാന്തപുരത്തും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. താനിക്കല്‍ കബീറിെൻറ മകള്‍ മദ്റസ വിദ്യാർഥിനി ഫിദ ഫാത്തിമക്ക് (13) തെരുവുനായുടെ കടിയേറ്റു. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ഇരട്ട സഹോദരിയായ നജ ഫാത്തിമയോടൊപ്പം മദ്റസയിലേക്ക് പോവുമ്പോഴാണ് നായ്ക്കള്‍ ആക്രമിച്ചത്. ഭാഗ്യം കൊണ്ടാണ് നജ കടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. കാലിലും ശരീരത്തിെൻറ മറ്റുഭാഗങ്ങളിലും പരിക്കേറ്റ കുട്ടിയെ മദ്റസ അധ്യാപകനും പരിസരവാസിയും ചേര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തെരുവുനായ്ക്കളുടെ ശല്യംകാരണം സ്ത്രീകളും പ്രായമുള്ളവരുമായ പ്രഭാതസവാരിക്കാർ, പ്രഭാത പ്രാർഥനക്ക് പള്ളിയില്‍ പോകുന്നവർ, മദ്റസ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഭീതിയിലാണ്. അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. നായ് ഭീഷണിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് കാന്തപുരം ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.കെ. മുനീര്‍, ഫസല്‍വാരിസ്, എ.പി. ഫസലുറഹ്മാന്‍, സുല്‍ഫിക്കർ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.