സ്വത്തുതട്ടിയ കേസ്: പ്രതികൾക്കെതിരെ പരിയാരത്ത് ജനരോഷം

പയ്യന്നൂർ: വ്യാജരേഖകൾ ചമച്ച് റിട്ട. സഹകരണവകുപ്പ് െഡപ്യൂട്ടി രജിസ്ട്രാർ തളിപ്പറമ്പ് തൃച്ഛംബരത്തെ പി. ബാലകൃഷ്ണ​െൻറ സ്വത്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് ഇന്നലെ പ്രതികളായ കെ.വി. ശൈലജ, ഭർത്താവ് പി. കൃഷ്ണകുമാർ എന്നിവരുമായി തളിപ്പറമ്പിലും പരിയാരത്തുമെത്തി തെളിവെടുത്തു. പരിയാരം അമ്മാനപ്പാറയിലെത്തിയ പ്രതികൾക്കുനേരെ വൻ ജനരോഷമുണ്ടായി. പ്രതികളുമായി െപാലീസ് തെളിവെടുപ്പിനെത്തുമെന്നറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. നേരത്തെ, പ്രതിഷേധയോഗവും ഉണ്ടായിരുന്നു. നാട്ടുകാർ കൂക്കിവിളിയോടെയാണ് ശൈലജയെയും ഭർത്താവിനെയും സ്വീകരിച്ചത്. വൻ െപാലീസ് സംഘം ഉണ്ടായിരുന്നുവെങ്കിലും ജനരോഷം ഭയന്ന് പ്രതികളെ വാഹനത്തിൽനിന്ന് ഇറക്കിയില്ല. ശൈലജ ചെങ്കല്ല് കൊത്താൻ കരാർ കൊടുത്തവരെ കണ്ട് തെളിവെടുത്ത െപാലീസ് കല്ലുകൊത്തിയ സ്ഥലങ്ങൾ പരിശോധിച്ചു. തളിപ്പറമ്പിൽ ബാലകൃഷ്ണ​െൻറ പിതാവ് ഡോ. കുഞ്ഞമ്പുനായരുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഈ പറമ്പിലെ മരങ്ങൾ മുറിച്ചുകടത്തിയതാണ് പ്രതികൾക്കെതിരെ നാട്ടുകാർ തിരിയാൻ കാരണമായത്. മരംമുറിക്കാൻ സഹായിച്ചവരെയും മറ്റും കണ്ട് തെളിവ് ശേഖരിച്ചു. പരിയാരം അമ്മാനപ്പാറയിലെ ആറ് ഏക്കർ ഭൂമി പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ജാനകിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനുശേഷം ഭൂമി ശൈലജയുടെ പേരിലേക്ക് മാറ്റിയെഴുതി. ഈ സ്ഥലം ലക്ഷങ്ങൾ വാങ്ങി കല്ലുവെട്ടിയെടുക്കാൻ നൽകിയതായും കണ്ടെത്തിയിരുന്നു. പ്രതികളെ എട്ടു ദിവസത്തേക്കാണ് െപാലീസ് കസ്റ്റഡിയിൽ വിട്ടത്. 30ന് വൈകീട്ട് അഞ്ചിനുമുമ്പ് തിരിച്ച് ഹാജരാക്കേണ്ടതുണ്ട്. ഇതിനുമുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസി​െൻറ ശ്രമം. ജനങ്ങൾ പ്രതികൾക്കെതിരെ രോഷപ്രകടനം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് തളിപ്പറമ്പിലും വൻ െപാലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.