മയക്കുമരുന്ന് സംഘങ്ങളുടെ ഗുണ്ടാവിളയാട്ടം ശക്തമായി നേരിടണം -നെഹ്റു വിചാർവേദി മയക്കുമരുന്ന് സംഘങ്ങളുടെ ഗുണ്ടാവിളയാട്ടം ശക്തമായി നേരിടണം കൊടുവള്ളി: ലോഡ്ജ് ഉടമയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച െകാടുവള്ളിയിലെ മയക്കുമരുന്ന് ഗുണ്ടസംഘങ്ങളെ അമർച്ചചെയ്യാൻ െപാലീസിെൻറ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് നെഹ്റു വിചാർവേദി കൊടുവള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അക്രമം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് ഒരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല. കഴിഞ്ഞ കുറേ നാളുകളായി കൊടുവള്ളിയിൽ മയക്കുമരുന്ന് ഉപയോഗവും വിതരണവും വ്യാപകമാവുകയാണ്. െപാലീസിെൻറ നിഷ്ക്രിയത്വം ഒന്നുകൊണ്ടുമാത്രമാണ് ഇത് ഇത്രത്തോളം വ്യാപകമാവാൻ ഇടവന്നത്. ഇത്തരം മാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. ഭാസ്കരപണിക്കർ ഉദ്ഘാടനം ചെയ്തു. സി .പി അബ്ദുൽ റസാക്ക്, ടി.പി.സി. മുഹമ്മദ് മാസ്റ്റർ, കെ. അബ്ദുറഹ്മാൻ, എം.കെ. ചെറിയേക്കു, കെ.ശിവദാസൻ, പി.സി ജമാൽ, ഒ.കെ.നജീബ്, ടി. ബാബു, പി.കെ.സലിം, എ.സിഞ്ചു, ഷരീഫ് മാനി പുരം എന്നിവർ സംസാരിച്ചു. കൊടുവള്ളി: കെട്ടിട ഉടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ച െകാടുവള്ളിയിലെ മയക്കുമരുന്ന് ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ െപാലീസിെൻറ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് വെൽഫെയർ പാർട്ടി കൊടുവള്ളി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ.പി. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. സൈനുൽ ആബിദ്, ആർ.വി.സൈനുദ്ദീൻ, വി.ടി. സുമയ്യ, സി.കെ.ഷബിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.