ഓണാഘോഷം നിറപ്പകിട്ടായി: നാടും നഗരവും ഉത്സവലഹരിയിൽ

മുക്കം: ഓണാഘോഷത്തിന് നിറപ്പകിട്ടാർന്ന വരവേൽപ്. നാടും നഗരവും വൈവിധ്യമാർന്ന കലാപ്രകടനങ്ങളും സാംസ്കാരികപരിപാടികളാലും ഉത്സവ ലഹരിയിലേക്ക് നീങ്ങി. കാലം തെറ്റിയ മഴയുടെ മുന്നിൽ ആഘോഷത്തി​െൻറ പൊലിമ നഷ്ടപ്പെടാതെയുള്ള മത്സരപ്രതീതിയാണ് എങ്ങും. തോട്ടുമുക്കം ഡി.വൈ.എഫ്.ഐ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തി​െൻറ ഭാഗമായി ഷൂട്ടൗട്ട് മത്സരം, ഉരുളിയിൽ നാണയമെറിയൽ, മിഠായി പെറുക്കൽ, കസേരകളി തുടങ്ങിയവ നടന്നു. മുക്കം ആനയാകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ വൈവിധ്യമാർന്ന ഓണാഘോഷം നടത്തി. പി.കെ. ഷറഫുദ്ദീൻ മാസ്റ്റർ, കെ. അബ്ദുസലാം, ഇജാസ്, ശോഭ, ജസീല, സത്യഭാമ എന്നിവർ നേതൃത്വം നൽകി. photo MKMUC 2 തോട്ട്മുക്കത്ത് ഓണാഘോഷത്തി​െൻറ ഭാഗമായി നടത്തിയ ഷൂട്ടൗട്ട് മത്സരം MKMUC 3 തോട്ട് മുക്കത്ത് ഓണാഘോഷത്തിൽ അരങ്ങേറിയ ഉരുളിയിൽ നാണയമെറിയൽ മത്സരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.