മുക്കം കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടു ; യൂത്ത് കോൺഗ്രസ് റീത്ത് വച്ച് പ്രതിഷേധിച്ചു

മുക്കം കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടു; യൂത്ത് കോൺഗ്രസ് റീത്ത് െവച്ച് പ്രതിഷേധിച്ചു മുക്കം: അങ്ങാടിയിൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷൻ പൊടുന്നനെ അടച്ചുപൂട്ടിയതിൽ പ്രതിഷേധം. ഓണവും ബക്രീദും പ്രമാണിച്ച് മുക്കം ടൗണിലേക്ക് വരുന്ന ജനങ്ങൾക്ക് പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ കഴിയാത്ത വിധമാണ് രണ്ട് കംഫർട്ട് സ്റ്റേഷനുകളും വെള്ളമില്ല എന്ന കാരണം പറഞ്ഞ് അധികൃതർ അടച്ചുപൂട്ടിയത്. ഇതിനെതിരെ ഞായറാഴ്ച യൂത്ത് കോൺഗ്രസ് സമരം നടത്തി. തുടർന്ന് കംഫർട്ട് സ്റ്റേഷന് മുന്നിൽ റീത്ത് വെച്ചു. എം.കെ. മമ്മദ് ഉദ്ഘാടനം ചെയ്തു. ജുനൈദ് പാണ്ടികശാല അധ്യക്ഷത വഹിച്ചു. നിഷാബ് മുല്ലോളി, സജീഷ് മുത്തേരി, പ്രസാദ് പെരിങ്ങാട്ട്, ഹർഷൽ, പ്രഭാകരൻ, അജീഷ്, ജലീൽ, ജയരാജ്, ഇർഷാദ് എന്നിവർ നേതൃത്വം നൽകി. photo Mkm4 മുക്കം കംഫർട്ട് സ്റ്റേഷനു മുന്നിൽ റീത്തുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാരശ്ശേരി ഗ്രാമപഞ്ചായത്ത് 'ചിങ്ങപ്പൊലിമ'; ഓണം- ബക്രീദ് ഫെയറിന് തുടക്കമായി മുക്കം: കാരശ്ശേരി പഞ്ചായത്ത് ഓണം-ബക്രീദ് ഫെയറിന് തുടക്കമായി. കാരശ്ശേരി പഞ്ചായത്തിനു സമീപം ഹൈവേ ഹോട്ടൽ ബിൽഡിങ്ങിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.പി. ജമീല, ചെയർമാൻമാരായ ലിസി സ്കറിയ, അബ്ദുല്ല കുമാരനല്ലൂർ അംഗങ്ങളായ സവാദ് ഇബ്രാഹിം, സുനില കണ്ണങ്കര, രമ്യ കുവ്വപ്പാറ, റുബീന കണ്ണാട്ടിൽ, കുടംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ മിനി കണ്ണങ്കര, വനിത ബാങ്ക് സെക്രട്ടറി സലീന, ഭുവനേശ്വരി, രാജീവ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ചെയർമാൻ സജി തോമസ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു. മേള സെപ്റ്റംബർ മൂന്നിന് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.