ടിപ്പർ ലോറി ഉടമകൾ സമരത്തിൽനിന്ന്​ പിന്മാറണമെന്ന്​ സി.​െഎ.ടി.യു

കോഴിക്കോട്: കിഴക്കൻ മലയോര മേഖലയിലെ ടിപ്പർ ലോറി ഉടമകൾ മിന്നൽ പണിമുടക്കിൽനിന്ന് പിന്മാറണമെന്ന് കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) ജില്ല ജന. സെക്രട്ടറി എം.വി. കൃഷ്ണൻകുട്ടി. രാത്രിയുടെ മറവിൽ വൻകിട വാഹനങ്ങൾ ഇരട്ടിയിലധികം ഭാരംകയറ്റി നിർബാധം സർവിസ് നടത്തുേമ്പാൾ ടിപ്പർ ലോറികളെ പിഴിയുകയാണ് പൊലീസും ആർ.ടി.ഒ അടക്കമുള്ള അധികൃതരും. മിന്നൽ പണിമുടക്കിനെ ട്രേഡ് യൂനിയൻ സംഘടനകൾക്ക് അംഗീകരിക്കാനാവില്ലെന്നും അതിൽനിന്ന് പിന്മാറി ജനകീയ പ്രക്ഷോഭത്തിന് തയാറാകണമെന്നും എം.വി. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.