പൂനൂർപുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്​റ്റിക് കുപ്പികൾ നീക്കം ചെയ്തില്ല

കക്കോടി: പൂനൂർപുഴയുടെ കക്കോടിഭാഗത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ നീക്കം ചെയ്തില്ല. ടാക്സി സ്റ്റാൻഡിനുപിറകിലായി പുനൂർപുഴക്ക് കുറുകെ കുപ്പികളുടെ നീണ്ട നിരയാണ്. പുഴയിലേക്ക് വലിച്ചെറിഞ്ഞ കുപ്പികൾ പായലുകളിൽ തങ്ങി കിടക്കുകയാണ്. ദിവസങ്ങളായി പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ കൂടിക്കിടക്കുന്നതിനാൽ ജലേസ്രാതസ്സ് അനുദിനം മലിനമാവുകയുമാണ്. പഞ്ചായത്തിേൻറതുൾപ്പെടെയുള്ള കുടിവെള്ളടാങ്കുകൾ ഇതിനുസമീപത്തായി പുഴയിലുണ്ട്. മിനറൽവാട്ടർ കുപ്പികൾ, മദ്യക്കുപ്പികൾ, പഴയ ചെരിപ്പുകൾ എന്നിവയുൾപ്പെടെ ഒഴുകിയെത്തി തടയണപോലെ പുഴയിൽ വ്യാപിച്ചിട്ടുണ്ട്. നേരേത്ത പലഭാഗങ്ങളിൽ വലിച്ചെറിയപ്പെട്ടവ നീരൊഴുക്കിനൊപ്പം നീങ്ങി വന്ന് പായലുകൾക്കിടയിലും മറ്റും തങ്ങിക്കിടക്കുകയാണ്. ഒരു ഭാഗത്ത് പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണം നടക്കുമ്പോൾ മറുവശത്ത് പരസ്യമായും ഇരുട്ടി​െൻറ മറവിലും മാലിന്യം തള്ളുന്ന പ്രവണത കൂടുകയാണ്. പുഴക്കരികിലെ കണ്ടൽച്ചെടികളും കുറ്റിക്കാടുകളിലുമായി മാലിന്യം കൂടിക്കിടക്കുന്നുണ്ട്. കുപ്പികളുൾപ്പെടെയുള്ള മാലിന്യം കുമിഞ്ഞുകൂടുന്നതു കാരണം പുഴയുടെ അടിയൊഴുക്കിനെ ബാധിച്ച് വേഗം കുറയുന്നതിനും കാരണമാകുന്നുണ്ട്. നേരേത്ത, നിറവി​െൻറയും സി.ഡബ്ല്യു.ആർ.ഡി.എമ്മി​െൻറയും നേതൃത്വത്തിൽ പൂനൂർപുഴ ശുചീകരണ പ്രവർത്തനങ്ങൾ ഉൗർജിതമായി നടക്കുന്നുണ്ടെങ്കിലും ഈ ഭാഗത്തെ മാലിന്യം നീക്കം ചെയ്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.