കേരള സോപ്സ് തൊഴിലാളി സമരം ഒത്തുതീർപ്പിലേക്ക്

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സോപ്സ് തൊഴിലാളികൾ നടത്തുന്ന സമരം അവസാന ഘട്ടത്തിലേക്ക്. ദിവസവേതനക്കാർക്ക് പ്രതിദിനം 630 രൂപ നൽകണമെന്ന സർക്കാർ ഉത്തരവ് കേരള സോപ്‌സിൽ നടപ്പാക്കാൻ തീരുമാനിച്ചതിനെ തുടർന്നാണിത്. എ. പ്രദീപ് കുമാർ എം.എൽ.എ വ്യവസായമന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് മന്ത്രിയുടെ ചേംബറിൽ നടന്ന ഉന്നത യോഗത്തിലാണ് തീരുമാനം. തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് അടക്കമുള്ള ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാനും തീരുമാനിച്ചു. ഏഴു വർഷത്തിലേറെയായി ജോലിചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുക തുടങ്ങി ആറ് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കേരള സോപ്സി​െൻറ തൊഴിൽസ്തംഭനം ഒഴിവാക്കുന്നതിനും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിശോധിക്കുന്നതിനും മന്ത്രി ടി.പി. രാമകൃഷ്ണൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ചർച്ചയുടെ ഭാഗമായി തൊഴിൽ വകുപ്പ് കേരള സോപ്‌സിൽ പരിശോധന നടത്തി മാനേജ്മ​െൻറിനും സർക്കാറിനും നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണൻ, സംസ്ഥാന ജോയൻറ് ലേബർ കമീഷണർ സഞ്ജയ് കൗൾ, കേരള സോപ്സ് എംപ്ലോയീസ് യൂനിയൻ നേതാക്കളായ പി. ലക്ഷ്മണൻ, എം.എം. സുഭീഷ്, കെ.വി. വിജീഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.