വഴിതെറ്റിയെത്തിയ കമല​ നാട്ടിലേക്ക്​

കോഴിക്കോട്: മഹാരാഷ്ട്രയിൽനിന്ന് വഴിതെറ്റി കോഴിക്കോെട്ടത്തിയ യുവതിക്ക് നാട്ടിലേക്ക് മടക്കം. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരാണ് മഹാരാഷ്ട്ര ഗുൽദാന ജില്ലയിൽ ബാലാപുർ സേദാം ഗ്രാമത്തിലുള്ള കമല ജാനകീറാമി​െൻറ (28) കുടുംബത്തെ കണ്ടെത്തിയത്. നാലു മാസം മുമ്പ് മാനസികാസ്വസ്ഥത കാരണം ഗ്രാമം വിട്ടിറങ്ങിയ യുവതി ഞായറാഴ്ച സഹോദരൻ പ്രഭാകറിനൊപ്പം നാട്ടിലേക്ക് മടങ്ങി. കോഴിക്കോെട്ടത്തിയ യുവതിയെ ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റി​െൻറ നിർദേശപ്രകാരം കുതിരവട്ടത്തെത്തിക്കുകയായിരുന്നു. യുവതിയിൽനിന്നുള്ള വിവരങ്ങൾെവച്ച് സാമൂഹിക പ്രവർത്തകൻ എം. ശിവ​െൻറ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്ര പൊലീസുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കെണ്ടത്തിയത്. ഭർത്താവും രണ്ട് കൊച്ചുകുട്ടികളുമുള്ള യുവതിയെ എെന്നന്നേക്കുമായി നഷ്ടപ്പെെട്ടന്ന് കരുതിയ കുടുംബം വാർത്തയറിഞ്ഞ് വലിയ സന്തോഷത്തിലാണെന്ന് സഹോദരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.