കോഴിക്കോട്: കേരള ഫെഡറേഷൻ ഒാഫ് ദ ബ്ലൈൻഡ് ജില്ല കമ്മിറ്റിയും റോട്ടറി ക്ലബ് സൈബർ സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒാണാഘോഷ പരിപാടികളും ഒാണക്കിറ്റ് വിതരണവും ഇൗ മാസം 27ന് രാവിലെ 10.30ന് മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൂവിളി 2017 എന്നപേരിൽ നടത്തുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. വികലാംഗ പെൻഷൻ 3000 രൂപയെങ്കിലും വർധിപ്പിക്കുക, എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട ഒരാൾക്കെങ്കിലും തൊഴിൽ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ വി. സത്യൻ, ആർ.ജി. വിഷ്ണു, എ.കെ. അബ്ബാസ്, സി. അബ്ദുൽ കരീം, ടി. ജഗദീഷ് എന്നിവർ പെങ്കടുത്തു. വെള്ളയിൽ ഹാർബറിനോട് അവഗണന: മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിന് കോഴിക്കോട്: വെള്ളയിൽ ഹാർബറിനോടുള്ള അവഗണനക്കെതിരെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിന്. പുലിമുട്ടിെൻറ നിർമാണം പൂർത്തിയായി 20 മാസം പിന്നിടുേമ്പാൾ ഒരു വലിയ വഞ്ചിയും 18 ചെറുവള്ളങ്ങളും കടലാക്രമണത്തിൽ തകർന്നതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മലബാർ മേഖല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അശാസ്ത്രീയമായ ഹാർബർ നിർമാണമാണ് ദുരിതങ്ങളുണ്ടാക്കുന്നത്. ഹാർബറിനുള്ളിൽ സുരക്ഷിതമായി കെട്ടിയിട്ട ശഫാഅത്ത് എന്ന വഞ്ചി ജൂലൈ 21ന് കടലാക്രമണത്തിൽ തകർന്നു. 40 ലക്ഷം രൂപ വിലയുള്ള വഞ്ചി അറ്റകുറ്റപ്പണിക്കായി കരയിൽ കയറ്റുന്നതിന് ഫിഷറീസ് ഉദ്യോഗസ്ഥർക്കും ഹാർബർ എൻജിനീയറിങ് വകുപ്പിനും ജില്ല കലക്ടർക്കും നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതിനുശേഷം നിരവധി ചെറുവള്ളങ്ങളും നശിച്ചു. സ്ഥലം എം.എൽ.എ ഹാർബറിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. ഇനിയും അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അവർ അറിയിച്ചു. ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥി സംഗമം കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജ് '94-96 പ്രീഡിഗ്രി ബാച്ച് 'സമാഗമം' സെപ്റ്റംബർ 10ന് രാവിലെ ഒമ്പതിന് കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക് 9809705755 നമ്പറിൽ ബന്ധപ്പെടണം. ടി. ഫിറോസ്, ജോഷി രവി, സതീഷ് ചന്ദ്ര, പി. രൂപേഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.