കോഴിക്കോട്: ഭൂരേഖ കമ്പ്യൂട്ടർവത്കരണവുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ഇനി ഓണാവധിക്കു ശേഷമേ ഉണ്ടാവുകയുള്ളൂവെന്നും ഫോറം വില്ലേജ് ഓഫിസിൽ സമർപ്പിക്കുമ്പോൾ രേഖകൾ ഭൂവുടമകൾ നേരിട്ട് നൽകേണ്ടതില്ലെന്നും ജില്ല കലക്ടർ അറിയിച്ചു. രേഖകൾ ശേഖരിച്ച് വില്ലേജ് ഓഫിസുകളിൽ എത്തിക്കുന്നതിന് ജനപ്രതിനിധികൾ, റെസിഡൻറ്സ് അസോസിയേഷനുകൾ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ എന്നിവർ സഹായവുമായി രംഗത്തുണ്ട്. വിവിധ ക്യാമ്പുകളിലെ തിരക്ക് ഒഴിവാക്കാൻ സെപ്റ്റംബർ 30 വരെ രേഖകൾ സ്വീകരിക്കുന്നതാണ്. ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിനുള്ള ഫോറത്തിെൻറ കൂടെ 2016-17 വർഷത്തെ നികുതി ശീട്ട് മാത്രമേ ആവശ്യമുള്ളൂവെന്നും അറിയിച്ചു. അപേക്ഷ സമർപ്പിക്കുമ്പോൾ ഫോൺ നമ്പറും മേൽവിലാസവും വ്യക്തമായി നൽകേണ്ടതാണ്. തിരക്ക് ഒഴിവാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും വില്ലേജ് ഓഫിസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം നേടിയവരും നെറ്റ് പാസായവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റിൽ തയാറാക്കിയിട്ടുള്ള ഗെസ്റ്റ് അധ്യാപകരുടെ പാനലിൽ ഉൾപ്പെട്ടവരും ആയിരിക്കണം. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഇൗ മാസം 30ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾ ഹാജരാക്കണം കോഴിക്കോട്: വൃദ്ധജനങ്ങൾക്കായി െട്രയിനിങ്, ഹോം കെയർ സർവിസ് എന്നിവ ലഭ്യമാക്കുന്ന ഏജൻസികളുടെ പേരുവിവരങ്ങൾ ഇൗ മാസം 30നകം ജില്ല സാമൂഹിക നീതി ഓഫിസിൽ ലഭ്യമാക്കേണ്ടതാണെന്ന് ഓഫിസർ അറിയിച്ചു. ഫോൺ: 04952 371911.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.