ചേളന്നൂർ: ബാലുശ്ശേരി റോഡിൽ നിന്നും എസ്.എൻ.ജി കോളജിലേക്കുള്ള പ്രവേശന കവാടം മുതൽ കോളജ് കാമ്പസ് വരെയുള്ള ഭാഗത്തെ റോഡിൽ ദുരിതയാത്ര. ചളിവെള്ളക്കെട്ട് താണ്ടി വേണം വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക്് യാത്ര ചെയ്യാൻ. ജപ്പാൻ പദ്ധതിയുടെ വിതരണക്കുഴൽ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത റോഡ് വർഷങ്ങളായി കുഴികളായി കിടക്കുകയാണ്. എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി, എസ്.എൻ ബി.എഡ് കോളജ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയുമാണ് റോഡ്. കുടിവെള്ള പദ്ധതിയുടെ വിതരണക്കുഴൽ സ്ഥാപിക്കുന്ന പണി പൂർത്തിയായാലെ റോഡ് നവീകരണവും നടക്കുകയുള്ളൂ. കളരിക്കുന്നിനുമുകളിൽ സ്ഥാപിച്ച ജലസംഭരണിയെ ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പാണ് റോഡിനടിയിലുള്ളത്. പദ്ധതിയുടെ പൂർത്തീകരണം വൈകുന്നതിനാൽ റോഡിെൻറ ശോച്യാവസ്ഥയും പരിഹരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.