കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ പുതിയോട്ടിൽ കടവിൽ അനധികൃതമായി മണൽ കയറ്റിയ തോണിയും കടത്താനെത്തിയ ലോറിയും പിടികൂടി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മണൽ ശേഖരിച്ച തോണി തൂക്കുപാലത്തിന് താഴെയുള്ള പാതാറിൽ അടുപ്പിച്ച് ലോറിയിൽ മണൽ കയറ്റുമ്പോൾ കൊടുവള്ളി സി.ഐയുടെ സ്പെഷൽ സ്ക്വാഡിലെ എ.എസ്.ഐ വിനോദ്, ഹോം ഗാർഡ് ഷൈജു എന്നിവർ ചേർന്നാണ് മണൽക്കടത്ത് പിടികൂടിയത്. ലോറി ഡ്രൈവറും മണൽത്തൊഴിലാളികളും പുഴയിൽ ചാടി നീന്തി രക്ഷപ്പെട്ടു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല, മുക്കം പൊലീസ്, പുഴ സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി. മണൽ കയറ്റുകയായിരുന്ന ലോറി മുക്കം പൊലീസും, മണൽ കയറ്റിയ തോണി അരീക്കോട് പൊലീസും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.