മാനന്തവാടി: കാറിൽ ലിഫ്റ്റ് നൽകി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. പാല്‍വെളിച്ചം ഇടത്തിട്ടയില്‍ ഷില്‍ രാജി(28)നെയാണ് തിരുനെല്ലി പൊലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) നിയമപ്രകാരവും, പീഡന ശ്രമത്തിനുള്ള വകുപ്പ് പ്രകാരവും കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ഷില്‍ രാജ് കാറിൽ കയറാൻ അവസരം നല്‍കിയ ശേഷം യാത്രാമധ്യേ കാർ നിർത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഇറങ്ങിയോടിയ വിദ്യാർഥിനി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. പ്രധാനാധ്യാപകന്‍ തിരുനെല്ലി പൊലീസില്‍ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരനായി ജോലിചെയ്തു വരുകയായിരുന്നു. FRIWDG3 shilraj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.