അത്തപ്പൂക്കളമൊരുങ്ങി; മിതാലി രാജി​െൻറ മുഖവുമായി

താമരശ്ശേരി: അത്തംനാളിൽ കൈതപ്പൊയിൽ ലിസ കോളജ് വിദ്യാർഥികൾ തീർത്ത സ്പോർട്സ് പൂക്കളത്തിൽ തെളിഞ്ഞത് ഇന്ത്യൻ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലിരാജ്. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടിയ ആദ്യത്തെ വനിത ക്രിക്കറ്റ് താരത്തെ ആദരിക്കുന്നതോടൊപ്പം ഫിഫ അണ്ടർ -17നോടുള്ള ഐക്യദാർഢ്യവും ചിത്രീകരിച്ചാണ് വിദ്യാർഥികൾ പൂക്കളം തീർത്ത് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഇന്ത്യൻ സ്ത്രീ ശക്തി, ഫുട്ബാൾ, ലോക സമാധാനം എന്നിവയാണ് പൂക്കൾമാത്രം ഉപയോഗിച്ച് രൂപപ്പെടുത്തിയ പൂക്കളത്തിലൂടെ വിദ്യാർഥികൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.