അനീഷ് സ്മാരക ഗ്രന്ഥാലയം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

നാദാപുരം: എടച്ചേരിയിലെ കെ.കെ. അനീഷ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലപ്പുറം ജില്ലയിലെ മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന അനീഷ്, സ്കൂൾ മാനേജർ കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ടതിനെ തുടർന്ന് കടുത്ത മാനസിക പീഡനത്താൽ മലമ്പുഴയിൽ ജീവനൊടുക്കുകയായിരുന്നു. എടച്ചേരിയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹത്തി​െൻറ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ഗ്രന്ഥാലയം നിർമിച്ചത്. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ രണ്ടിന് ചരമ വാർഷിക ദിനത്തിൽ സുഹൃത് സംഗമവും, രാത്രി ഏഴിന് വെയിൽ നാടകവും നടക്കും. സെപ്റ്റംബർ നാലിന് സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും. വാർത്തസമ്മേളനത്തിൽ വി. രാജീവൻ, ടി.വി. ഗോപാലൻ, കെ.പി. ഗംഗാധരൻ എന്നിവർ അറിയിച്ചു. ഓണം-ബക്രീദ് ആഘോഷം തണ്ണീർപന്തൽ: കടമേരി മാപ്പിള യു.പി സ്കൂളിൽ നടന്ന ഓണം -ബക്രീദ് ആഘോഷത്തിനിടെ ഓണപ്പൊട്ടനും മഹാബലിയും എത്തിയത് കുട്ടികളിൽ കൗതുകമായി. സ്കൂൾ വിദ്യാർഥികളായ ആദിത്യൻ, മുഹമ്മദ് റാഫി എന്നിവരാണ് ഓണപ്പൊട്ടനായും മഹാബലിയായും വേഷമിട്ടത്. മൈലാഞ്ചിയിടൽ, പൂക്കള മത്സരം എന്നിവയടക്കം വിവിധ മത്സരങ്ങൾ നടന്നു. പ്രധാനാധ്യാപകൻ എൻ.പി. ഇബ്രാഹിം, പി.ടി.എ പ്രസിഡൻറ് ഇ.പി. മൊയ്തു, സ്റ്റാഫ് സെക്രട്ടറി എം. വിനോദ്കുമാർ, കൺവീനർ ടി.കെ. ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.