ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പാക്കണം കോഴിക്കോട്: സംസ്ഥാനത്ത് ആർദ്രം പദ്ധതിയുൾെപ്പടെയുള്ളവ ഫലപ്രദമായി മുന്നോട്ടുപോവാൻ ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പാക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് െഫഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് മലിനജലം ഒഴുക്കൽ, പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപന, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കൽ തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങൾക്ക് നിലവിൽ ചെറിയ തുക മാത്രം പിഴ ഈടാക്കുന്നുള്ളൂ. ഈ നിയമത്തിൽ മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന െസക്രേട്ടറിയറ്റംഗം സുകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാജേഷ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.