സോളിഡാരിറ്റി പ്രവർത്തക കൺ​െവൻഷൻ നാളെ

കോഴിക്കോട്: സോളിഡാരിറ്റി കോഴിക്കോട് ജില്ല പ്രവർത്തക കൺെവൻഷനുകൾ ഞായറാഴ്ച രണ്ട് മേഖലകളിലായി നടക്കും. സിറ്റി, മെഡിക്കൽ കോളജ്, കുന്ദമംഗലം, മാവൂർ, മുക്കം, കൊടുവള്ളി, ഫറോക്ക്, ഓമശ്ശേരി, താമരശ്ശേരി, കക്കോടി, കൊടിയത്തൂർ, ചേളന്നൂർ, അത്തോളി, ബാലുശ്ശേരി എന്നീ ഏരിയകളിലുള്ള പ്രവർത്തകർക്കായി കുന്ദമംഗലം വ്യാപാര ഭവൻ ഹാളിൽ രാവിലെ 8.30 മുതൽ 12 വരെയും കുറ്റ്യാടി, പേരാമ്പ്ര, വടകര, കൊയിലാണ്ടി, മേപ്പയൂർ, നാദാപുരം ഏരിയകളിലുള്ള പ്രവർത്തകർക്കായി കുറ്റ്യാടി ഐഡിയൽ സ്കൂളിൽ ഉച്ചക്ക് ശേഷം രണ്ട് മുതൽ 5.30 വരെയും നടക്കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം സ്വാലിഹ്, ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.