മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് റാലി

കോഴിക്കോട്: മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ താക്കീതായി എസ്.കെ.എസ്.എസ്.എഫ് മതസ്വാതന്ത്ര്യ സംരക്ഷണ റാലി. കേന്ദ്ര ഭരണത്തി​െൻറ തണലില്‍ രാജ്യത്തുടനീളം അക്രമങ്ങളും അറുകൊലകളും നടത്തി തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് സംഘ്പരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ആൾക്കൂട്ട ഭീകരത കേരളത്തിലും നടപ്പാക്കാനുള്ള ബോധപൂര്‍വമായ നീക്കത്തെ തടയാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും റാലി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് സ്റ്റേഡിയം ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി മുതലക്കുളം മൈതാനിയിൽ സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. മത പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അലംഭാവവും പക്ഷപാതിത്വവുമാണ് ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളില്‍ തെളിയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ നന്ദിയും പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞാലന്‍കുട്ടി ഫൈസി, ടി.പി. സുബൈര്‍ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.