മുഖ്യമന്ത്രി അനുശോചിച്ചു

കോഴിക്കോട്: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡയറക്ടർ കോഴിക്കോട് സ്വദേശി വി.കെ. മൊയ്തീൻ കോയ ഹാജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് ഡയറക്ടർ ഡോ. കെ. അമ്പാടിയും അനുശോചിച്ചു. വകുപ്പിന് വേണ്ടി കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇ. സജീവ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി ശേഖർ എന്നിവർ പരേത​െൻറ വസതിയിലെത്തി അനുശോചനമറിയിച്ചു. ബസ് സമയവിവരപട്ടിക ഡിജിറ്റലൈസ് ചെയ്യുന്നു കോഴിക്കോട്: ബസുകളുടെ സമയവിവരപട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതി​െൻറ ഭാഗമായി ബസുടമകൾ അവരുടെ പെർമിറ്റി​െൻറ കോപ്പിയും ഒറിജിനൽ സമയ വിവരപട്ടികയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്ന് കോപ്പിയും ആഗസ്റ്റ് 31ന് മുമ്പ് സമർപ്പിക്കേണ്ടതാണെന്ന് കോഴിക്കോട് ആർ.ടി.ഒ അറിയിച്ചു. ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞാൽ ഒറിജിനൽ രേഖ ഇതാവുന്നതുകൊണ്ട് നിലവിൽ ഓടുന്ന സമയവിവര പട്ടികയിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് സഹിതം സമർപ്പിക്കണം. സൂക്ഷ്മ പരിശോധനക്കുശേഷം ഒറിജിനൽ സമയവിവരപട്ടിക ഉടമക്ക് അപ്പോൾതന്നെ തിരിച്ചുനൽകും. ഡിജിറ്റലൈസ് ജോലി പൂർത്തിയാവുന്നതിനനുസരിച്ച് ഹോളോഗ്രാം പതിച്ച സമയ വിവര പട്ടിക നൽകുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.