കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ ഭഗവതി േക്ഷത്രത്തിൽ മോഷണം. വെള്ളിതിരുമുഖം, പഞ്ചലോഹ തിരുമുഖം എന്നിവ കവർന്നു. ഇവക്ക് രണ്ടുലക്ഷം രൂപ വിലവരും. വ്യാഴാഴ്ച രാത്രി എട്ടിനും വെള്ളിയാഴ്ച രാവിലെ ആറിനും ഇടയിലാണ് സംഭവം. ക്ഷേത്രം മേൽശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. പ്രസാദംകൗണ്ടർ വഴിയാണ് മോഷ്ടാവ് കയറിയതെന്ന് കരുതുന്നു. ടെസ്റ്റർ ഇൻസ്പെക്ടർ സി. ശശികുമാർ, വിരലടയാള വിദഗ്ധൻ കെ. രഞ്ജിത്ത്, എ.എസ്.െഎ വി.പി. സുരേന്ദ്രൻ, വടകരയിൽനിന്നുള്ള ഡോഗ് സ്ക്വാഡ്, കൊയിലാണ്ടി സി.െഎ കെ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.െഎ സി.കെ. രാജേഷ്, എസ്.െഎമാരായ കെ. ബാബുരാജ്, പി.പി. രാജൻ, എ.എസ്.െഎ പി. അരവിന്ദൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പടം: Koyi1: പൊയിൽക്കാവ് ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു എക്സിബിഷന് പേര് ക്ഷണിച്ചു കോഴിക്കോട്: ഫാറൂഖ് കോളജ് കാമ്പസ് സ്ഥാപനങ്ങളുടെ ഉപരിസഭയായ റൗദത്തുൽ ഉലൂം അസോസിയേഷെൻറയും അറബിക് കോളജിെൻറയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2017 ഡിസംബർ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിൽ ഫാറൂഖ് കോളജ് കാമ്പസിൽ നടക്കുന്ന എക്സിബിഷന് പേര് ക്ഷണിക്കുന്നു. അസോസിയേഷൻ സ്ഥാപനങ്ങളുടെ ചരിത്രം, കേരള മുസ്ലിം വിദ്യാഭ്യാസ നാവോത്ഥാനചരിത്രം, അറബി ഭാഷ, സാഹിത്യം, കേരളവും അറേബ്യയും തമ്മിലുള്ള സാേങ്കതികവിനിമയം, കേരളത്തിലെ അറബിക്-ഇസ്ലാമിക പ്രസിദ്ധീകരണങ്ങൾ, പുരാവസ്തുക്കൾ എന്നിവയാണ് പ്രധാന പ്രദർശന ഇനങ്ങൾ. പാരിതോഷികം നൽകും ഫോൺ: 9947414647.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.