കോഴിക്കോട്: ഓണം-ബക്രീദ് സമയത്ത് പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന് കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലെ പൊതുവിപണി കേന്ദ്രങ്ങളിലും റേഷൻ മൊത്ത, ചില്ലറ വ്യാപാര ഡിപ്പോകളിലും സിവിൽ സപ്ലൈസ് വിഭാഗം അധികൃതർ പരിശോധന നടത്തി. രണ്ടു സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. 52 റേഷൻകടകളിലും മൂന്നു മൊത്തവിതരണ മണ്ണെണ്ണ ഡിപ്പോയിലും പത്ത് എൽ.പി.ജി ഔട്ട്ലറ്റിലും ഹോട്ടൽ, ചിക്കൻ സ്റ്റാൾ, പച്ചക്കറി സ്റ്റാൾ, ബേക്കറി ഉൾപ്പെടെ 210 സ്ഥലത്താണ് പരിശോധന നടത്തിയത്. എല്ലാ വിതരണ കേന്ദ്രങ്ങളിലും ജനങ്ങൾ കാണത്തക്കവിധത്തിൽ വിൽപന വില പ്രദർശിപ്പിക്കണം. ഇത് ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയിൽപെട്ടവർക്കെതിരെ നടപടി എടുത്തുവരുകയാണ്. ഒാണത്തിന് തലേദിവസം വരെ റെയ്ഡ് തുടരാനാണ് തീരുമാനം. ജില്ലാ സപ്ലൈ ഓഫിസർ കെ. മനോജ്കുമാർ, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ റഷീദ് മുത്തുക്കണ്ടി, കോഴിക്കോട് നോർത്ത് സിറ്റി റേഷനിങ് ഓഫിസർ വി.എസ്. സനൽകുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ ഡി.എസ്. സത്യജിത്ത്, സി. വിനോദ്, ഒ.കെ. നാരായണൻ, എ.വി. രമേഷ്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.