മുക്കത്ത് വൺവേ, പാർക്കിങ് വ്യവസ്ഥകൾ താളംതെറ്റുന്നു

മുക്കത്ത് വൺവേ, പാർക്കിങ് വ്യവസ്ഥകൾ താളംതെറ്റുന്നു മുക്കം: ഗതാഗത പരിഷ്കരണത്തി​െൻറ ഭാഗമായി 2016 ആഗസ്റ്റ് ഒന്നു മുതൽ നഗരസഭയിൽ പ്രാബല്യത്തിൽവന്ന വൺവേ സംവിധാനവും പാർക്കിങ് വ്യവസ്ഥയും താളംതെറ്റുന്നു. അങ്ങാടിക്കുള്ളിൽ പാർക്കിങ് പാടില്ലെന്ന വ്യവസ്ഥ കാറ്റിൽപറത്തി തിരക്കേറിയ ആലിൻചുവട്, പി.സി റോഡ്, ഓർഫനേജ് റോഡ്, ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് പല വാഹനങ്ങളും ഇപ്പോഴും പാർക്ക് ചെയ്യുന്നത്. ഇതുമൂലം വലിയ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെടുന്നത് അങ്ങാടി മുഴുവൻ ബ്ലോക്കാവാൻ കാരണമാവുന്നു. വൺവേ സംവിധാനം മാനിക്കാത്ത നിലപാടാണ് പലർക്കുമിപ്പോൾ. വയലിൽ മമ്മദ് ഹാജി റോഡ്, ഓർഫനേജ് റോഡ്, പി.സി റോഡ് എന്നിവ വൺവേ സിസ്റ്റത്തിലാണെന്നിരിക്കെ പല വാഹനങ്ങളും നിയമം തെറ്റിച്ച് എളുപ്പത്തിൽ അങ്ങാടിക്കുള്ളിൽ പ്രവേശിക്കാനുള്ള ശ്രമമാണ്. ഇത് പലപ്പോഴും വലിയ ഗതാഗതക്കുരുക്കിലും വാക്പോരിലും കലാശിക്കുന്ന സ്ഥിതിയാണ്. തിരക്കേറിയ വയലിൽ മമ്മദ് ഹാജി റോഡിലാണ് ഏറെയും പ്രയാസങ്ങൾ. കാരശ്ശേരി ബാങ്കിനു മുൻവശം, പി.സി ജങ്ഷൻ, അഭിലാഷ് ജങ്ഷൻ, എസ്.കെ പാർക്കിനു സമീപം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലൊക്കെ സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ഇതൊന്നും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. Mkm 3 വയലിൽ മമ്മദ് ഹാജി റോഡിൽ വൺവേ നിയമം മാനിക്കാതെ കടന്നുപോകുന്ന വാഹനങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.