നന്മണ്ട: മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നിർധന കുടുംബാംഗമായ കുട്ടമ്പൂരിലെ കിഴക്കേതലക്കൽ അബ്ദുൽ അസീസിെൻറ (49) ചികിത്സ സഹായത്തിനായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. തലച്ചോറിന് ശസ്ത്രക്രിയ നടത്തുന്നതിനും തുടർചികിത്സക്കും 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂലിവേല ചെയ്താണ് അബ്ദുൽ അസീസ് കുടുംബം പുലർത്തിയിരുന്നത്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം ആശ്രയമറ്റ സ്ഥിതിയിലാണ്. കാക്കൂർ ഗ്രാമപഞ്ചായത്ത്് അംഗം കെ.കെ. വിശ്വംഭരൻ (ചെയർ), മേലേടത്ത് ബഷീർ (കൺ), കഴുത്തൂട്ടിയിൽ സുരേന്ദ്രൻ (ട്രഷ), മേലേടത്ത്് മുഹമ്മദ് (വർക്കിങ് പ്രസി) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. പഞ്ചാബ് നാഷനൽ ബാങ്ക് നന്മണ്ട ശാഖയിൽ 4321000100135253 (ഐ.എഫ്.എസ്.സി 0432100) എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്്. ഫോൺ: 9447951509.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.